ഉപ്പുകല്ലിനെക്കാളും ചെറിയ കമ്പ്യൂട്ടറോ?; ഇതാ ഇവിടെ കുഞ്ഞന്‍ കമ്പ്യൂട്ടറുമായി ഐബിഎം

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങി ഐബിഎം. ഒരു ഉപ്പുകല്ലിനെക്കാളും ചെറുതാണ് തങ്ങളുടെ കമ്പ്യൂട്ടറെന്നാണ് ഐബിഎം ഉയര്‍ത്തുന്ന അവകാശവാദം.

ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിലെ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണ് ഐബിഎം ലക്ഷ്യമിടുന്നത്.

X86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകളാണ് ഇതിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഐബിഎമ്മിന്റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായി ഐബിഎം തിങ്ക് 2018 കോണ്‍ഫറന്‍സിലാണ് തങ്ങളുടെ പുതിയ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ ഐബിഎം പരിചയപ്പെടുത്തിയത്.

മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റാറ്റിക് റാം ആണ്. സോളാര്‍ (photo-voltaic) സെല്‍ ഉപയോഗിച്ചായിരിക്കും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News