പ്രതിസന്ധി രൂക്ഷം; പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു

കുവൈറ്റിൽ നിന്നും വിദേശികളായ ജോലിക്കാരുടെ കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങി പോകുന്നത് വര്‍ധിക്കുന്നു. ചികിത്സാ ഫീസ്, കറന്റു ചാർജ്, വെള്ളക്കരം, തുടങ്ങിയവയിലുള്ള വർദ്ധനവ്, മറ്റു വിവിധ സർവ്വീസുകൾക്കുള്ളഫീസുകളുടെ വർദ്ധനവ് തുടങ്ങിയവയാണ് പ്രധാനമായും പ്രവാസികൾ അവരുടെ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കാൻ കാരണം.

ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഫ്ളാറ്റുകൾ കാലിയാകുന്നത്. കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്. എന്നാല്‍, ഈ വേനലവധി ആരംഭിക്കുന്ന ജൂൺ മാസത്തോടുകൂടി ഇനിയും ധാരാളംകുടുംബങ്ങൾ തിരിച്ചു പോകുമെന്നു കരുതുന്നതായി റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിരന്തരം കൂടി വരുന്ന അവശ്യ സാധനങ്ങളുടെ വില വർദ്ധനവും ജീവിത ചെലവ് വർദ്ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നും സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളെ പിരിച്ചു വിടുന്നതും ഈ തിരിച്ചു പോക്കിന് കാരണമാണ്.

കുവൈറ്റിലെ ചില മേഖലകളിൽ ഫ്ലാറ്റ് വാടക 20 -25 ശതമാനം വരെ കുറച്ചെങ്കിലും കുടുംബങ്ങൾ കുവൈറ്റ് വിട്ടുപോകുന്ന പ്രവണത കൂടി വരുന്നതാണ് കാണാൻ സാധിക്കുന്നതെന്നു അയാൻ റിയൽ എസ്റ്റേറ്റ് കമ്പനി ചെയർമാൻഇബ്രാഹിം അൽ-അവാധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel