നഴ്സുമാരുടെ ശമ്പള വർദ്ധനവ്; ആശുപത്രി ഉടമകൾ സമർപ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

നഴ്സുമാരുടെ സമരത്തിനും ശമ്പള വർദ്ധനവിനും എതിരെ ആശുപത്രി ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സ്‌റ്റേ ചെയ്തിരു.

ഈ മാസം 31 ന് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ആയിരുന്നു കോടതി ഇടപെടൽ . നഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചിരുന്നു . സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാൻ നിർദേശം നൽകണമെന്നാണ് ആശുപത്രി ഉടമകളുടെ ഹരജിയിലെ ആവശ്യം .

നഴ്സിംഗ് ശമ്പള വർദ്ധനവ് സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News