ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാര്‍ശ ചെയ്തെന്ന് ആരോപണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജഡ്ജി നിയമനത്തിന് ജഡ്ജിമാരുടെ ബന്ധുക്കളെ ശുപാർശ ചെയ്തുവെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കേസ്, നമ്പർ ചെയ്തിട്ടില്ലെന്നും അപാകതകൾ ഉണ്ടന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്നത്തേക്ക് മാറ്റിയത്.

ജഡ്ജി നിയമനത്തിന് കൊളീജിയം ശുപാർശ ചെയ്ത 5 അഭിഭാഷകർക്ക് വേണ്ടത്ര യോഗ്യതയില്ലന്നും ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ബന്ധുക്കളോ, അവരുമായി അടുത്ത ബന്ധമുള്ളവരോ ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

നിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News