തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി

ആറ്റിങ്ങൽ മടവൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. മുൻ റേഡിയോ ജോക്കിയായിരുന്ന രാജേഷാണ് കൊല്ലപ്പെട്ടത്.

കാറിലെത്തിയ നാലംഗ സംഘം രാജേഷിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗാനമേള സംഘത്തിലെ ഗായകൻ കൂടിയായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും പരിക്കേറ്റു.

ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടേറ്റ കുട്ടനാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും രാജേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പള്ളിക്കൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News