പെട്രോള്‍ പമ്പില്‍ ട്രക്കിന് തീപിടുത്തം; ഡ്രൈവറുടെ മനസാന്നിധ്യം രക്ഷപ്പെടുത്തിയത് ഒരു നാടിനെ; വീഡിയോ കാണാം

പെട്രോള്‍ പമ്പില്‍ വെച്ച് തീപിടിച്ച ട്രക്ക് അതിസാഹസികമായി പുറത്തെത്തിച്ച് ഡ്രൈവര്‍ രക്ഷിച്ചത് ഒരു നാടിനെ. നിരവധി പേരുടെ ജീവന്‍ കവരുന്ന വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. പെട്രോളുമായെത്തിയ ടാങ്കര്‍ ട്രിക്കില്‍ നിന്ന് പെട്രോള്‍ പമ്പിലേക്ക് മാറ്റുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്.

മധ്യപ്രദേശിലെ നരസിംഗ്പൂരിലായിരുന്നു നിരവധി പേരുടെ ജീവന്‍ നഷ്ടമാകാനിടയുണ്ടായ അപകടത്തെ സ്വന്തം സുരക്ഷയെ കുറിച്ച് പോലു ഓര്‍ക്കാതെ അതിസാഹസികമായി ഒഴിവാക്കിയത്. ട്രക്ക് ഡ്രൈവര്‍ സാജിദിന്റെ മനസാന്നിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്.

തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടനെ എന്ത് ചെയ്യണമെന്നറിയാതെ ഒന്നു പകച്ചു നിന്നെങ്കിലും പമ്പില്‍ പെട്രേളടിക്കാനെത്തിയ വാഹനങ്ങളുടെ നീണ്ട നിര കണ്ടതോടെ അപകടത്തിന്റെ വലിപ്പം മനസിലാക്കിയ സാജിദ് ട്രെക്ക് എങ്ങനെയെങ്കിലും പുറത്തെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് തീയാളിക്കത്തുന്ന ട്രക്ക് പമ്പിന് അകലെ മറ്റൊരിടത്തേക്ക് മാറ്റി നിര്‍ത്തി. സംഭവത്തിനിടയില്‍സാജിദിന് പൊള്ളലേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. ട്രക്കിലെ ഇന്ധനം മുഴുവന്‍ മാറ്റിയ ശേഷമായിരുന്നു തീ പിടിച്ചതുകൊണ്ടു തന്നെ അപകടം ഒഴിവാക്കാന്‍ സാധിച്ചു. പെട്രോള്‍ പമ്പിന് പുറത്ത് നിന്നവരാണ് നിന്നവരാണ് വീഡിയോ എടുത്തിരിക്കുന്നത്. വലിയ ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ച സാജിദിന സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News