ദുരന്തമൊ‍ഴിയാതെ കളിക്കളം; മത്സരത്തിനിടെ ഫുട്‍ബോൾ താരത്തിന് ദാരുണാന്ത്യം #WatchVideo

ക്രൊയേഷ്യന്‍ ക്ലബ് മല്‍സരത്തിനിടെ കുഴഞ്ഞ് വീണ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ ബ്രൂണോ ബോബന്‍ ( 25 ) ആണ് മരിച്ചത്. മത്സരത്തിന്റെ 15ാം മിനുട്ടില്‍ സ്ലാവോനിയെ പൊസെഗെ താരം അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.

ഇയാള്‍ കുഴഞ്ഞു വീണയുടനെ സഹതാരങ്ങളും റഫറിയും ഓടിയെത്തി ആംബുലസിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

പന്ത് നെഞ്ചില്‍ തട്ടി കുറച്ച് സമയത്തിനകം തന്നെ ബോധം നഷ്ടപ്പെട്ട് താരം വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News