കളിക്കളത്തില്‍ ധോണിയുടെ ‘കുട്ടിക്കളി’; വീഡിയോ വൈറല്‍

ഐപിഎല്‍ പരിശീലനത്തിനിടെ കുഞ്ഞ് ആരാധകനുമായി കളിക്കുന്ന ധോണിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായത്തില്‍ മടങ്ങിയെത്തുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പരിശീലന തിരക്കിനിടെ കുട്ടി ആരാധകനുമായി കളിക്കുന്ന വീഡിയോയാണ് വൈറലായത്.

ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും ത്രിരാഷ്ട്ര ടൂര്‍ണമെന്റും നല്‍കിയ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ധോണി പരിശീലനത്തില്‍ ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്. അതേസമയം, മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് നായകന്‍ ധോണിയെ കാണാന്‍ കുഞ്ഞ് ആരാധകന്‍ എത്തിയത്.

കളി ചിരികള്‍ക്കൊടുവില്‍ കുട്ടി ആരാധകന് ധോണി ചെന്നൈ ടീമിന്റെ ജഴ്‌സി സമ്മാനമായി നല്‍കി. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുന്നതും ഈ കളിയുടെ പ്രത്യേകതയാണ്. ടീമുകളെല്ലാം ഉടച്ചു വാര്‍ക്കപ്പെട്ടത് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News