കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12ന്; വോട്ടെണ്ണല്‍ 15ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല

കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണല്‍ മെയ് 15ന് നടക്കും. എന്നാല്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവുത്തറാണ് വാര്‍ത്ത സമ്മേളനത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.

ഏപ്രില്‍ 17 ന് കര്‍ണാടക തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും.  നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഏപ്രില്‍2 4 ന്. ഏപ്രില്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. തെരഞ്ഞെടുപ്പ ഒറ്റഘട്ടമായി നടക്കും.

224 സീറ്റിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. ഇംഗ്ലീഷിലും കന്നഡയിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കും.

മു‍ഴുവന്‍ മണ്ഡലങ്ങളിലും കേന്ദ സേനയെ വിനിയോഗിക്കും. പ്രചരണത്തിന് ഹരിതചട്ടം നടപ്പിലാക്കും. പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ ബാധകം. കേന്ദ്ര സര്‍ക്കാരിനും പെരുമാറ്റച്ചട്ടം ബാധകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here