കര്‍ണാടക തെരഞ്ഞെടുപ്പ്, കമീഷന് മുന്‍പ് പ്രഖ്യാപിച്ച് ബിജെപി; ശക്തമായ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

ദില്ലി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബിജെപി ഐടി സെല്‍ പുറത്ത് വിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് തീയതി ബിജെപി പുറത്ത് വിട്ടത്.

‘കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ് 12ന്, വോട്ടെണ്ണല്‍ 15ന്” എന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റ്.

ബിജെപി തെരഞ്ഞെടുപ്പ് തീയതി പുറത്ത് വിട്ട കാര്യം മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചെങ്കിലും കൃത്യമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം നിങ്ങള്‍ വസ്തുതപരിശോധിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍, ബിജെപിക്ക് തെരഞ്ഞെടുപ്പ് തിയതി ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തുടര്‍ന്ന്, തീയതി ചോര്‍ന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

സംഭവം വിവാദമായതോടെ അമിത് മാളവ്യ ട്വീറ്റ് ഡീലിറ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News