ഖാപ്പ് പഞ്ചായത്തിനെതിരെ സുപ്രീംകോടതി; പ്രായ പൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം അസാധുവാക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ല

പ്രായ പൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം അസാധുവാക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. അങ്ങനെ ഇടപെട്ടാല്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇതു സംബന്ധിച്ച് ഖാപ്പ് പഞ്ചായത്ത് നല്‍കിയ ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതിയുടെ വിധി. ദുരഭിമാന കൊല അടക്കമുള്ള ഖാപ്പ് പഞ്ചായത്തുകളുടെ കിരാത നടപടികളില്‍ നേരത്തെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു

മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. പരസ്പരമുള്ള സമ്മതതോടുകൂടി നടത്തിയ വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ ഇടപെട്ടാല്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി സുപ്രീംകോടതി മാര്‍ഗരേഖയും പുറപ്പെടുപ്പിച്ചിട്ടുണ്ട്. ദുരഭിമാന കൊല അടക്കമുള്ള ഖാപ്പ് പഞ്ചായത്തുകളുടെ കിരാത നടപടികളില്‍ നേരത്തെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെട്ട് വിവാഹങ്ങള്‍ അസാധുവാക്കുന്ന നടപടി രാജ്യത്ത് പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വാദം കേള്‍ക്കുന്നതിനിടയില്‍ നിരീക്ഷിച്ചിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ധര്‍മ്മത്തിന്റെ സൂക്ഷിപ്പുകാരായി ആരും ചമയേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ദമ്പതികള്‍ക്കെതിരെ ആക്രമം അഴിച്ചുവിടാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും നിയമം നടപ്പിലാക്കാന്‍ രാജ്യത്ത് കോടതികളുണ്ടെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News