ബലം പ്രയോഗിച്ച് രാഖി കെട്ടിക്കാന്‍ ശ്രമം; എതിർത്ത വിദ്യാർത്ഥിയെ കമ്പിവടികൊണ്ടടിച്ച് ആര്‍എസ്എസ് ക്രൂരത

ബലം പ്രയോഗിച്ച് രാഖി കെട്ടിക്കാനുള്ള ആർ.എസ്സ്.എസ്സ് ശ്രമത്തെ എതിർത്ത വിദ്യാർത്ഥിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. മതിലിൽ സ്വദേശിയും കൊല്ലം എസ്.എൻ കോളേജിലെ മൂന്നാം വർഷ പൊളിറ്റിക്സ് വിഭാഗം വിദ്യാർത്ഥിയുമായ അരുൺകൃഷ്ണക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ അരുണിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അരുണിനെ മുഖമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. അരുണിനെ തടഞ്ഞു നിർത്തി ബലം പ്രയോഗിച്ച് രാഖികെട്ടിക്കാൻ ശ്രമിച്ചു ഇതിനെ എതിർത്തപ്പോൾ ആർ.എസ്സ്.എസ്സിനെ പുഛമാണല്ലെ എന്നാക്രോശിച്ച് കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് അരുൺ പറഞ്ഞു.

എസ്.എഫ്.ഐ പ്രവർത്തകനായ അരുണിനെ ആക്രമിച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് അഞ്ചാലുമൂട് പോലീസ് ആർ.എസ്സ്.എസ്സ് ക്രിമിനലുകൾക്കായി തെരച്ചിൽ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News