വെള്ളാപ്പള്ളിക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കൊല്ലം എസ്എന്‍ കോളേജ് ജൂബിലി പണപ്പിരിവില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

അന്വേഷണം തൃപ്തികരമല്ലെന്ന പരാതിക്കാരന്റെ ഹര്‍ജി അംഗീകരിച്ച കോടതി, ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഐജി മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

എസ്എന്‍ ട്രസ്റ്റ് മുന്‍ അംഗം കൊല്ലം സ്വദേശി സുരേന്ദ്രബാബു നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News