റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത് ക്വട്ടേഷന്‍ സംഘം; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത് ക്വട്ടേഷന്‍ സംഘമാണെന്ന് മരിച്ച രാജേഷിന്റെ സുഹൃത്തിന്റെ മൊഴി.

കാറിലെത്തിയ നാലംഗ സംഘത്തിന്റെ ലക്ഷ്യം രാജേഷ് മാത്രമായിരുന്നെന്നും സുഹൃത്ത് കുട്ടന്‍ വെളിപ്പെടുത്തി. സംഭവസമയത്ത് രാജേഷിന്റെ കൂടെയുണ്ടായിരുന്നയാളാണ് സുഹൃത്ത് കുട്ടന്‍.

കഴിഞ്ഞദിവസം രാത്രിയാണ് മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ്.

ഗാനമേള പരിപാടികളില്‍ അവതാരകനായും മിമിക്രി കലാകാരനായും രാജേഷ് പോകാറുണ്ടായിരുന്നു. ഇന്നലെ പരിപാടി അവതരിപ്പിച്ച് ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇയാളോട് ശത്രുത ഉണ്ടായിരുന്നവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

ഉടന്‍ തന്നെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here