കൊച്ചിയില്‍ അംഗന്‍വാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ആയയുടെ ക്രൂരമര്‍ദ്ദനം; വസ്ത്രം വലിച്ച് കീറിയെടുത്തു; മര്‍ദ്ദനം മൂത്രമൊഴിച്ചെന്ന പേരില്‍

കൊച്ചി: മുളന്തുരുത്തി കാരിക്കോട് അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്ക് നേരെ ആയയുടെ ക്രൂരമര്‍ദ്ദനവും അസഭ്യവര്‍ഷവും.

അംഗന്‍വാടിയില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ചാണ് ആയയായ അമ്മിണി മൂന്നരവയസ്സുകാരിയെ തല്ലി ചതച്ചത്. എന്നാല്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട കുട്ടിയോട് ഇപ്പോള്‍ പോകണ്ട എന്ന് അമ്മിണി വിലക്കി.

തുടര്‍ന്ന് സഹിക്കാനാവാതെയാണ് മൂന്നര വയസ്സുകാരി അംഗന്‍വാടിക്കുള്ളില്‍ മൂത്രം ഒഴിച്ചത്. കുട്ടിയെ മര്‍ദ്ദിച്ച ശേഷം വസ്ത്രം വലിച്ച് കീറിയെടുത്താണ് അമ്മിണി തറ വൃത്തിയാക്കിയത്.

വീട്ടിലെത്തി ഭയന്ന് മൂകയായി കുട്ടിയെ കണ്ടപ്പോള്‍ വീട്ടുകാര്‍ വിവരം തിരക്കി. ആദ്യം പറയാന്‍ മടിച്ചെങ്കിലും കുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍പും അമ്മിണിക്ക് നേരെ ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

വിവരം തിരക്കി അംഗന്‍വാടിയിലെത്തിയ രക്ഷിതാക്കളോട് ആയ ലീവ് ആണ്, വന്നിട്ട് നാളെ അന്വേഷിച്ചിട്ട് പറയാം എന്ന ഒഴുക്കന്‍ മറുപടിയാണ് ടീച്ചര്‍ നല്‍കിയത്.

എന്തായാലും ആയക്കെതിരെ ചെയില്‍ഡ് ഹെല്‍പ്പ് ലെയ്‌നിലും പൊലീസിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News