കെഎസ്ആര്‍ടിസി അതിവേഗ ബസുകളില്‍ ഇനി നിന്ന് യാത്ര വേണ്ട; ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ഇനി നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിനനുസരിച്ച് മാത്രമേ ആളെ കയറ്റാന്‍ പാടുള്ളുവെന്നും കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ലെന്നുമാണ് വിധി.

അതിവേഗ സര്‍വ്വീസുകളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ്. മോട്ടോര്‍ വാഹന ചട്ടം കെ എസ് ആര്‍ ടി സി കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ്. ഉയര്‍ന്ന കാശ് നല്‍കുന്ന യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അതേസമയം നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയെ കോടതി വിധി എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News