‘നുണകളുടെ രാജകുമാരന്‍ ഒടുവില്‍ സത്യം പറഞ്ഞു’; സ്വന്തം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കി അമിത് ഷാ; യെദിയൂരപ്പ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാറെന്ന് അമിത്

ബംഗളൂരു: ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യെദിയൂരപ്പയെ അഴിമതിക്കാരനാക്കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് യെദിയൂരപ്പ സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞു. ബംഗളൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു അമിത് ഷായുടെ പ്രസ്താവന.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തവെയാണ് യെദിയൂരപ്പയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് അമിത് പറഞ്ഞത്.

അഴിമതിക്കാരായ സര്‍ക്കാറിനെ കണ്ടെത്താന്‍ മത്സരം നടന്നാല്‍ യെദിയൂരപ്പ സര്‍ക്കാരായിരിക്കും ഒന്നാമത് എത്തുകയെന്നാണ് അമിത് ഷ പറഞ്ഞത്. യെദിയൂരപ്പയെ സമീപത്ത് ഇരുത്തിക്കൊണ്ടാണ് ബിജെപി നേതാക്കളെ ഞെട്ടിച്ച് അമിത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

സ്വന്തം ദേശീയാധ്യക്ഷന്‍ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരായി യെദിയൂരപ്പ സര്‍ക്കാറിനെ വിലയിരുത്തിയതായി സിദ്ധരാമയ്യ പരിഹസിച്ചു.

നുണകളുടെ രാജകുമാരന്‍ ഒടുവില്‍ സത്യം പറഞ്ഞു, അമിത്ഷാക്ക് നന്ദി എന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഈ കുറിപ്പോടെ അമിത് ഷായുടെ പത്രസമ്മേളനത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റുചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News