അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും എത്തുന്നു; ഇക്കുറി പുത്തന്‍ ഭാവത്തില്‍

അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും എത്തുന്നു. ഇത്തവണ എത്തുന്നത് നിര്‍മ്മാതാവിന്‍റെ വേഷത്തില്‍.
പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രണയത്തിന്‍റെ ശലഭങ്ങളെ സമ്മാനിച്ച അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും എത്തുകയാണ്.

ഇത്തവണ നിര്‍മ്മാതാവിന്‍റെ വേഷത്തിലാണെന്ന് മാത്രം.തൊബാമയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായാണ് അല്‍ഫോണ്‍സ് എത്തുന്നത്.മൊഹ്സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമാണ് നായിക.

പ്രേമത്തിലൂടെ സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പരിചയപ്പെടുത്തിയ സംവിധായകനാണ് അല്‍ഫോന്‍സ്‌. പുണ്യ എലിസബത്താണ് തൊബാമയിലെ നായികയെന്നാണ് വിവരം.

പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടീം തന്നെയാണ് തൊബാമയിലും എത്തുന്നത്. സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, മലയാളികളുടെ ആസ്ഥാന കോഴിഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

അല്‍ഫോന്‍സ്‌ പുത്രന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രമാണ്. കാളിദാസ് ജയറാമാണ് നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here