അതേ, പ്രഭാസിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു; പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍

ബാഹുബലിയെന്ന ഒരൊറ്റ ചിത്രം കൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് പ്രഭാസ്. പ്രിയതാരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. എങ്കിലും ഇന്നും അവിവാഹിതനായി കുടരുകയാണ് താരം. ബാഹുബലിയില്‍ ഒന്നിച്ചഭിനയിച്ച അനുഷ്‌കയെ വിവാഹം ചെയ്യണമെന്നത്, ആരാധകരുടെ ആഗ്രഹമാണ് .

എന്നാല്‍ തങ്ങള്‍ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി സിനിമയില്‍ മാത്രമാണുള്ളതെന്നും ജീവിതത്തില്‍ ഞങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നുമാണ്, അനുഷ്‌കയും പ്രഭാസും പറയുന്നത്. അതിനിടെ പ്രഭാസിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി തെലുങ്കുസിനിമാ താരം പൂജ ജവേരിയാണ് രംഗത്തെത്തിയത്.

തെലുങ്കു സിനിമ നടിയായ പൂജ ജവേരിയാണ് അമരേന്ദ്ര ബാഹുബലിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ബോലെനാഥ് എന്ന തെലുങ്ക് സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അവര്‍ ടോളിവുഡില്‍ ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ്. എന്നാല്‍ താരത്തിന്റെ ആഗ്രഹത്തോട് പ്രഭാസ് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിവാഹം ഉടനെയുണ്ടാകുമെന്ന് മാധ്യമങ്ങള്‍ പലപ്രാവശ്യം എഴുതിയെങ്കിലും നടന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News