അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനം; എസ്എന്‍ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരത്തെ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ആലത്തൂര്‍ എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയാണ്. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് മരിക്കുന്നത് എന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു.

പുതുപ്പരിയാരം കിഴക്കേപ്പാട്ടെ വീട്ടിനകത്ത് അടുക്കളയിലാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്റെയും സുനിതയുടെയും മകളാണ്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. രാവിലെ കോളജിലേക്ക് പോയെങ്കിലും പതിനൊന്നു മണിയോടെ അശ്വതി തിരിച്ചെത്തിയിരുന്നു. വൈകുന്നേരം അമ്മ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

കോളജില്‍ നിന്നുള്ള മാനസിക പീഢനം മൂലം ആത്മഹത്യ ചെയ്യുകയാണെന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. ഇതില്‍ രണ്ട് അധ്യാപകരുടെയും അഞ്ച് വിദ്യാര്‍ത്ഥിയുടെയും പേരുകളുണ്ട്.

എന്നാല്‍ കോളേജില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News