‘ഇനി കളി ഇവിടെ നടക്കില്ല’; കര്‍ശന നടപടികളുമായി കേരള-തമിഴ്നാട് പൊലീസ്

ലഹരി മരുന്ന് കടത്തിനെതിരെ കര്‍ശന നടപടികളുമായി കേരള-തമിഴ്നാട് പൊലീസ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സംയുക്ത പരിശോധന ശക്തമാക്കാന്‍ കുമളിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

കേരള-തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്താനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ തീരുമാനമായത്. അതിര്‍ത്തി വഴിയുള്ള ലഹരി വസ്തുക്കളുടെ ഒഴുക്കിന് തടയിടുക, കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി മേഖലയില്‍ പ്രവര്‍ത്തിക്കുക.

പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വര്‍ഷത്തില്‍ നാല് തവണ ബോര്‍ഡര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ സംയുക്ത നീക്കം വിജയം കണ്ടതിനാലാണ് അതിര്‍ത്തി മേഖലകളില്‍ സംയുക്ത പരിശോധന തുടരുന്നതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിലെയും പ്രതികളുടെ പട്ടിക കൈമാറുക, വനം വകുപ്പുമായി ചേര്‍ന്ന് വനത്തിനുള്ളില്‍ പരിശോധന നടത്തുക, പട്രോളിങ് ശക്തമാക്കുക, ചെക്ക് പോസ്റ്റുകള്‍ക്കൊപ്പം സമാന്തര പാതകളിലും പരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് തേനി ജില്ലാ പൊലീസ് മേധാവി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News