വിദ്യാര്‍ഥികള്‍ സങ്കടപെടേണ്ടിവരില്ല; അവധിക്കാലം തുടങ്ങും മുമ്പെ പിണറായി സര്‍ക്കാരിന്‍റെ ഉറപ്പ്

ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഏറെ പ‍ഴികേട്ട ഒന്നായിരുന്നു സ്കൂളുകളില്‍ കൃത്യമായി പാഠപുസ്തകം എത്തിക്കുന്നതില്‍ വരുത്തിയ വീ‍ഴ്ചയും അപാകതയും. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കി.

അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക അച്ചടിയും വിതരണവും മാസങ്ങള്‍ക്ക് മുന്പേ പൂര്‍ത്തിയാക്കി വിദ്യാഭ്യാസവകുപ്പ്. ആദ്യഘട്ടത്തിലെ മൂന്നു കോടിയിലധികം പുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയാക്കി വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചതായി കെബിപിഎസ് അറിയിച്ചു. സമയബന്ധിതമായി പാഠപുസ്തകങ്ങളുടെ മൂന്ന് വാല്യങ്ങളും അച്ചടി പൂര്‍ത്തിയാക്കുമെന്നും കെബിപിഎസ് അറിയിച്ചു.

ഇത്തവണ അവധിക്കാലം എത്തുന്നതിന് മുന്പേ തന്നെ ആദ്യഘട്ടം അച്ചടി പൂര്‍ത്തിയാക്കിയതായി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അറിയിച്ചു. ഒന്നാം വാല്യത്തില്‍ ഉള്‍പ്പെടുന്ന 30799000 പുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്. രണ്ടാം വാല്യത്തില്‍പ്പെടുന്ന 19521700 പുസ്തകങ്ങള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുമെന്ന് കെബിപിഎസ് എംഡി കെ കാര്‍ത്തിക് അറിയിച്ചു.

56660000 പുസ്തകങ്ങളാണ് ആകെ ഓര്‍ഡറുണ്ടായിരുന്നത്. ഇതില്‍ അറുപത് ശതമാനവും അച്ചടി പൂര്‍ത്തിയാക്കി വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചതായും സിഎംഡി പറഞ്ഞു. മൂന്നാം ഘട്ടത്തില്‍പ്പെടുന്ന 69,39,300 പുസ്തകങ്ങളുടെ അച്ചടി ‌ജൂണില്‍ ആരംഭിക്കും.

അച്ചടിക്കുപയോഗിക്കുന്ന പേപ്പറിന് മികച്ച നിലവാരം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും നിലവാരമില്ലാതെ കണ്ടെത്തിയ 200 മെട്രിക് ടണ്‍ പേപ്പറുകള്‍ തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഏപ്രില്‍ പതിനഞ്ച് വരെ കാലാവധിയുണ്ടായിരുന്ന ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കിയതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News