നസ്രിയയും ഫഹദും പുതിയ ചിത്രത്തിനായി ഒന്നിയ്ക്കുന്നു; റോളില്‍ ഒരല്‍പ്പം വ്യത്യാസമുണ്ടേ

മലയാള സിനിമയ്ക്ക് ലഭിച്ച ക്യൂട്ട് മുഖമായിരുന്നു നസ്‌റിയ നസീമിന്റേത്. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സു നിറച്ച താരം. അത്രയേറെ ആരാധകരാണ് നസ്‌റിയയ്ക്ക്. ഇന്നും സോഷ്യല്‍ മീഡിയയില്‍ ഇത്രയേറെ ഫാന്‍സുള്ള മലയാളി സിനിമാതാരങ്ങള്‍ കുറവാണ്.

സിനിമയിലെത്തി അധികം വൈകാതെ തന്നെ താരം ഫഹദ്ഫാസില്‍ മൊഞ്ചത്തി വൈഫായി മാറി. സിനിമയ്ക്ക് താല്‍ക്കാലികമായി ഒരിടവേള നല്‍കിയ താരം, അഞ്ജലി മേനോന്‍ ചിത്രത്തിലുടെ പൃഥ്വിരാജിന്റെ സഹോദരിയായി വീണ്ടും സിനിമയിലേക്ക് മടങ്ങിവരികയാണ്.

എന്നാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് നസ്‌റിയ-ഫഹദ് ചിത്രത്തിനു വേണ്ടിയാണ്. ഏതായാലും ഇരുവരും ഒന്നിയ്ക്കുന്നുണ്ടെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നസ്‌റിയ സ്‌ക്രീനിന് പുറത്താണെന്നു മാത്രം. നിര്‍മാതാവിന്റെ വേഷത്തിലാണ് നസ്രിയ വരാനൊരുങ്ങുന്നത്.

അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ ഫഹദ്ഫാസിലിനൊപ്പം ഐശ്വര്യലക്ഷ്മിയാകും നായികയായി എത്തുക. ഈ വാര്‍ത്തകള്‍ക്കൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here