ഉദ്ഘാടനത്തിന് മുമ്പേ വിവാദത്തില്‍ കത്തി ഐപിഎല്‍; കോടികളുടെ വിവാദത്തില്‍പ്പെട്ട് രണ്‍വീര്‍ സിംഗ്

പണക്കൊഴുപ്പിന്റെ കളിയാണ് ഐപിഎല്‍. ക്രിക്കറ്റും ബോളീവുഡ് താരങ്ങളുടെ ആഘോഷങ്ങളുമായി ഒരു ഉത്സവം പോലെ 50 ദിവസം.സസ്‌പെന്‍ഷനുകളും വിവാദങ്ങളുമായാണ് പല സീസണുകളും കടന്നു പോയതെങ്കിലും ഐ പി എല്‍ ആരാധകര്‍ക്ക് കോട്ടം തട്ടിയിട്ടില്ല.

പതിനൊന്നാം സീസണ്‍ എത്തിയെങ്കിലും ഇപ്പോഴും വിവാദത്തിന് പക്ഷേ ഒട്ടും കുറവുണ്ടായിട്ടില്ല. ഇത്തവണ തുടങ്ങുന്നതിന് മുമ്പേ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നു. എപ്രില്‍ പതിനൊന്നിന് തുടങ്ങുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ഉദ്ഘാടനത്തിന് രണ്‍വീര്‍ സിംഗും എത്തുന്നുണ്ട്. 45 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ വരുണ്‍ ധവാന്‍, പരിണീതി ചോപ്ര, ജാക്ലിന്‍ഫര്‍ണാണ്ടസ് എന്നിവരും എത്തുന്നുണ്ട്.

ഇതില്‍ വിവാദമായത് റണ്‍വീറിന്റെ വരവാണ്. 15 മിനിറ്റു പരിപാടിക്കെത്തുന്ന രണ്‍വീര്‍ സിംഗിന് 5 കോടി രൂപയാണ് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കോടികള്‍ വാരിവിതരി താരത്തെക്കൊണ്ടു വരുന്നതിനെതിരെ ക്രിക്കറ്റേ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കാന്‍ സംഘാടകര്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News