മോദിയെ അഭിനന്ദിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം; ട്രോളെന്ന് വെച്ചാ എജ്ജാതി ട്രോളാ; മോദിയെ ട്രോളികൊന്ന് ജിഗ്നേഷ് മേവാനി

ദില്ലി; ലോക നാടക ദിനത്തില്‍ നരേന്ദ്രമോദിക്ക് തകര്‍പ്പനൊരു ട്രോളുമായി ഗുജറാത്ത് എംഎല്‍എയും ഉന സമരനേതാവുമായ ജിഗ്നേഷ് മേവാനി. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാവിനെ അഭിനന്ദിച്ചില്ലെങ്കില്‍ ലോക നാടകദിനം പൂര്‍ണമാകില്ലെന്ന ട്രോള്‍ ആശംസയിലൂടെ അറിയിച്ചാണ് മേവാനി താരമായിരിക്കുന്നത്.

രാജ്യത്തിന്റെ പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നീ നിലകളില്‍ താങ്ങള്‍ കാട്ടിയ അഭിനയത്തെ അഭിനന്ദിക്കുന്നു. നാടകീയതകളും ഓവര്‍ ആക്റ്റിങ്ങുമൊക്കെ പ്രകടമായ മോദിയുടെ അഭിനയത്തെ ആശംസിക്കാന്‍ രാജ്യത്തെ ജനങ്ങളോടും ഫേസ്ബുക്കിലൂടെ മേവാനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel