ദീപക് മിശ്ര പുറത്തേയ്‌ക്കോ; ഇപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ച് പ്രതിപക്ഷ കക്ഷികള്‍; പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ ഇപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചു.കോണ്‍ഗ്രസ് എം.പിമാരെല്ലാം ഒപ്പിട്ടതായി എന്‍.സി.പി നേതാവ് മജീദ് മെമോന്‍ അറിയിച്ചു.

അമ്പത് എം.പിമാരുടെ പിന്തുണ ലഭിച്ചാല്‍ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റില്‍ നല്‍കും. സുപ്രീംകോടതി ഭരണനിര്‍വഹണത്തില്‍ ചീഫ് ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് നാലു മുതിര്‍ന്ന് ജസ്റ്റിസുമാര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.ഇംപീച്ച് ചെയ്യണമെന്ന് നേരത്തെ സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് അമിതാവ് റോയിയ്ക്ക് നല്‍കിയ യാത്രയപ്പ് ചടങ്ങില്‍ വച്ചാണ് മുതിര്‍ന്ന് എന്‍.സി.പി നേതാവും ക്രിമിനല്‍ അഭിഭാഷകനുമായ മജീത് മേമോന്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചതായി വെളിപ്പെടുത്തിയിത്.പ്രമേയം പാര്‍ലമെന്റില്‍ നല്‍കാന്‍ അമ്പത് എം.പിമാരുടെ പിന്തുണ വേണം. കോണ്‍ഗ്രസ് എം.പിമാരെല്ലാം ഒപ്പിച്ചു.

സിപിഐഎം ചീഫ് ജസ്റ്റിസിനെ ഇപീച്ച് ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി വിവിധ പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തി. മറ്റ് പ്രതിപക്ഷ പാര്‍ടികളും ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെടുന്നത്.

നീതിന്യായ വ്യവസ്ഥയില്‍ ബിജെപി അനുകൂല നിലപാടുകള്‍ എടുക്കുന്നുവെന്ന് നാലു മുതിര്‍ന്ന് ജസ്റ്റിസുമാരായ ചെലമേശ്വര്‍,രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചൂണ്ടികാട്ടിയിരുന്നു.

ജഡ്ജി ലോയയുടെ ദുരൂഹ മരണം പോലും ചീഫ് ജസ്റ്റിസ് ഗൗരവമായി കണ്ടില്ല. ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായ കേസാണത്. ജൂനിയര്‍ ജസ്റ്റിസുമാരെ കൊണ്ട് അനുകൂല വിധികള്‍ സൃഷ്ട്ടിക്കുന്നുവെന്ന് ഗുരുതരമായ ആരോപണവും ദീപക് മിശ്രക്കെതിരെ നിലനില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News