ആലപ്പു‍ഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചു; വനിതാ എഎസ്ഐക്കെതിരെ കടുത്ത നടപടി

ആലപ്പുഴ സൌത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറ്‍ വ്യക്തിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിഷയത്തിൽ വനിതാ എ എസ് ഐക്കെതിരെ നടപടി. വനിതാ ഹെൽപ് ലൈൻ എ എസ് ഐ ആർ ശ്രീലതയെ സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം ആലപ്പുഴ സൌത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെയുയും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് വനിതാ എ എസ് ഐ ആർ ശ്രീലതയെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel