ട്രെയ്‌ലര്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തീയേറ്ററുകളിലേക്ക്

അങ്കമാലി ഡയറീസിനനു ശേഷം വര്‍ഗീസ് ആന്റണി കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ട്രെയ്‌ലര്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം തീയേറ്ററുകളിലേക്ക് എത്തുകയാണ്.

അങ്കമാലി ഡയറീസില്‍ പെപ്പെയായി തകര്‍ത്ത് അഭിനയിച്ച ആന്റണി വര്‍ഗീസിന്റെ ഈ ചിത്രം മാര്‍ച്ച് 31നാണ് തിയേറ്ററിലേക്ക് എത്തുക. ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരനെയാണ് ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്നത്.

ഒരു രാത്രിയിലെ നടക്കുന്ന സംഭവവും അത് പരിഹരിക്കാനുള്ള ശ്രമവുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോളീവുഡ് താരങ്ങളടക്കം ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നതിന്‍രെ ആവേശത്തിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News