ഉത്സവാഘോഷത്തിനിടെ വെടിമരുന്നിന് തീപിടിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഉത്സവാഘോഷത്തിൽ പടക്കം പൊട്ടിയ്ക്കുന്നതിനിടെ വെടിമരുന്നിന് തീപിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. പാലക്കാട് വണ്ടിത്താവളത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു.

വണ്ടിത്താവളം അലയാർ ഉച്ചു മഹാളിയമ്മൻ കോവിലിലാണ് അപകടം നടന്നത്. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് പടക്കം പൊട്ടിയ്ക്കുന്നതിനിടെ പടക്കത്തിൽ നിന്നും തീപ്പൊരി തെറിച്ച് ക്ഷേത്രത്തിനടുത്ത് സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിയ്ക്കുകയായിരുന്നു.

ഇതിനടുത്ത് ഇരുന്നവർക്കാണ് പൊട്ടിത്തെറിയിൽ പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളെ തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ ചിറ്റൂർ താലൂക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പലർക്കും കൈയ്ക്കും കാലുകൾക്കുമാണ് പൊള്ളലേറ്റത്.

സംഭവത്തെ കുറിച്ച് Sp യുടെ നേതൃത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണം അടിയന്തിരമാ യി റിപ്പോര്ട്ട സമർപ്പിപിക്കാൻ. ഡി ജി പി ആവശ്യപ്പെട്ടിടിട്ടുണ്ട്.

കരിമരുന്ന് സൂക്ഷിക്കാൻ ലൈസൻസുണ്ടോയെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് മലപ്പുറം എസ് പി ദേബേശ്്കുമാ ർ ബെെഹ്റ പറഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാൽ മുൻ വർഷത്തേക്കാൾ കുറവ് കരിമരുന്നാണ് മാത്രം ഉപയോഗിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News