കുവൈറ്റിൽ ‘പ്രൊബേഷനറി’ വിസകൾ നൽകി തുടങ്ങി

കുവൈറ്റിൽ ജോലി തേടി പുതിയ വിസയിൽ എത്തുന്നവർക്കും നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും വിടുതൽ വാങ്ങി പുതിയ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നവർക്കും 100 ദിവസം കാലാവധിയുള്ള പ്രൊബേഷനറി ‘ വിസകൾ അഥവാ താൽക്കാലിക വർക്ക് പെര്മിറ്റി നൽകി തുടങ്ങിയതായി റിപ്പോർട്ട്.

പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിനെ ഉദ്ദരിച്ച് പ്രാദേശികപത്രം അൽ അന്ബയാണ് വാത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇങ്ങനെയുള്ളവർക്ക് നൂറു ദിവസത്തെ താൽക്കാലിക വിസയാണ് ആദ്യ ഘട്ടത്തിൽ അനുവദിക്കുക. മുൻപ് ജോലി തേടിയെത്തുന്നവർ അതാതു കമ്പനികൾ നൽകുന്ന സ്ഥിരം വിസയിലാണ് കുവൈറ്റിലെത്തിയിരുന്നത്.

തുടക്കക്കാർ എന്ന നിലക്ക് മൂന്ന്മാസം ജോലിയിലെ കഴിവ് തെളിയിക്കാനുള്ള സമയമായും, കൃത്യമായ കാര്യകാരണങ്ങളാൽ തൊഴിലാളിക്ക് സ്വയം പിരിഞ്ഞു പോകാനും തൊഴിൽ ഉടമക്ക്തൊഴിലാളിയെ പിരിച്ചു വിടാനും അനുമതി നൽകുന്ന കാലയളവാണ് പ്രൊബേഷന്‍ പിരിയഡ്.

എന്നാൽ കമ്പനി അനുവദിക്കുന്ന വിസയിൽ വരുന്ന തൊഴിലാളികളെ പ്രൊബേഷന്‍ പിരിയഡിൽ അകാരണമായി പിരിച്ചു വിടുന്നുവെന്നും മറ്റു നിരവധി പ്രശ്നങ്ങളുംപരാതികളും തൊഴിൽ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടതിന്റെ ഭാഗമായിട്ടാണ്പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ തൊഴിൽ വകുപ്പിനോട് താൽക്കാലിക വിസഅനുവദിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിലവിൽ താൽക്കാലിക പെർമിറ്റുകൾ എഗീലയിലുള്ള സെൻട്രൽ ഡിപ്പാർട്മെന്റിൽ നിന്നാണ് അനുവദിക്കുക. ഭാവിയിൽ ഈ സംവിധാനം ഓൺലൈനിലേക്ക് മാറ്റുമെന്നും സൂചനയുണ്ട് . പുതിയ സംവിധാനം പൊതുവെ പ്രവാസി തൊഴിലാളികൾക്ക് ഗുണകരമായ തീരുമാനമായി മാറാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News