കുട്ടികള്‍ക്ക് വേണ്ടിയൊരു അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം; കേരളം ചരിത്രം കുറിക്കുന്നു

സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഒരുങ്ങുന്നു.സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത്. മെയ് 14 മുതല്‍ 20 വരെ തലസ്ഥാനത്ത് 5 തീയേറ്ററുകളിലായാണ് കുട്ടികളുടെ ചലച്ചിത്രോല്‍സവം നടക്കുക.

മെയ് 14 മുതല്‍ 20 വരെയുള്ള ഒരാ‍ഴ്ചക്കാലം കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഒരുങ്ങുകയാണ്.തലസ്ഥാനത്തെ 5 തീയേറ്ററുകളിലാണ് ചലച്ചിത്രോല്‍സവം നടക്കുക.ഒരു ദിവസം ഒരു തീയേറ്ററില്‍ നാല് സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും.

ആകെ 140 സിനിമയും ഷോര്‍ട്ട് ഫിലിം,ഡോക്യുമെന്‍ററി വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയും മേളയില്‍ പ്രദര്‍ശിപ്പിക്കും.സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ ആദിവാസി മേഖലകളിലും അനാഥ മന്ദിരങ്ങളിലും ക‍ഴിയുന്ന ഇതുവരെ സിനിമ കാണാന്‍ അവസരം ലഭിക്കാത്ത കുട്ടികള്‍ക്കും സിനിമ കാണാന്‍ അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

4000 ഡെലിഗേറ്റ് പാസ്സ് വിതരണം ചെയ്യും.150 രൂപയാണ് പാസ്സിന്‍റെ ഫീസ്.ചലച്ചിത്രമേഖലയുടെ ഭാഗമായി തെരഞ്ഞെടുത്ത വേദികളില്‍ ,ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെയും മറ്റ് കുട്ടികളുടെയും കലാപരിപാടികള്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News