റേഡിയോ ജോക്കിയായിരുന്ന രാജേഷിന്‍റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പൊലീസ്; ചുവന്ന സിഫ്റ്റ് കാര്‍ നിര്‍ണായക തെളിവാകും; വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരത്തെ മടവുരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലനടത്തിയവര്‍ ഉപയോഗിച്ച ചുവന്ന സിഫ്റ്റ് കാര്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

കൊലപാതകികള്‍ സഞ്ചരിച്ച കാറിന്‍റെ ,സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ ചുവട് പിടിച്ച് അന്വേഷണം വ്യാപകമാക്കാനും രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.അതേസമയം ദുരൂഹത നിലനില്‍ക്കുന്ന കൊലപാതകത്തിന്‍റെ വസ്തുത തേടി അന്വേഷണ സംഘം രാജേഷിന്‍റെ കുടുബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കള്‍ ,അയല്‍വാസികള്‍ എന്നിവരില്‍ നിന്നും വിവര ശേഖരം നടത്തും.

തിരുവനന്തപുരം മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ,അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് ഗാനമേള പരിപാടികളില്‍ അവതാരകനായും മിമിക്രി അവതരിപ്പിക്കാനായും പോകാറുണ്ടായിരുന്നു.

രാജേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നതിന്‍റെ ചില തെളിവുകള്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചു.കൊലപാതകികള്‍ സഞ്ചരിച്ച ചുവന്ന മാരുതി സിഫ്റ്റ് കാറിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു.

വാഹനം പുലര്‍ച്ചെ1.42 ന് പോകുന്നതായും 2.30 ന് തിരികെ മടങ്ങുന്നതായുമുള്ള വീഡിയോ ആണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസി ടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചത്.എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിന്‍റെ നമ്പര്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ കൊല്ലം,വര്‍ക്കല,പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.എന്നാല്‍ കാറിലെത്തിയവരില്‍ ഒരാളുടെ പോലും മുഖം പരിചിതമുള്ളതല്ലെന്നാണ് രാജേഷിനൊപ്പം സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍റെ മൊ‍ഴി.

അതേസമയം കുട്ടനില്‍ നിന്ന് വീണ്ടും മൊ‍ഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.രാജേഷിന്‍റെ ഭാര്യ,ബന്ധുക്കള്‍ എന്നിവരെയും പൊലീസ് ചോദ്യം ചെയ്യും. മൊബൈല്‍ ഫോണില്‍ വന്ന നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലിസ് നടത്തുന്നുണ്ട്.

ക്വട്ടേഷന് പിന്നില്‍ സ്ത്രീവിഷയം ഉണ്ടെന്നുള്ള ചില വിവരങ്ങള്‍ അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. രാജേഷും വനിതാസുഹൃത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷ പരിധിയില്‍ ഉണ്ട്.എത്രയും പെട്ടെന്നു തന്നെ കൊലപാതകികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആറ്റിങ്ങള്‍ ഡിവൈഎസ്സ്പിയും സംഘവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News