ക്യാന്‍സര്‍ ബാധിതനായ വിജയനും കുടുംബത്തിനും സിപിഐഎമ്മിന്‍റെ കൈത്താങ്ങ്; ഒറ്റമുറി ചാര്‍ത്തില്‍ നിന്നും സുരക്ഷിത ഭവനത്തിലേക്ക് ചുവടുവെച്ചു

അടച്ചുറപ്പില്ലാത്ത ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലെ ജീവിതം, പള്ളത്തു പറമ്പില്‍ വിജയന് ഇനി പ‍ഴങ്കഥ മാത്രം. കൊച്ചി കണിയാമ്പു‍ഴ സ്വദേശി വിജയന്‍- ബിന്ദു ദമ്പതികള്‍ക്ക് സി പി ഐ എം നിര്‍മ്മിച്ചു നല്‍കിയ വീട്ടില്‍ സുരക്ഷിതമായി ക‍ഴിയാം. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച കനിവ് ഭവനം, വിജയന്‍റെ കുടുംബത്തിന് കൈമാറി.

കുടുംബ വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറി ചാര്‍ത്തിലായിരുന്നു ക്യാന്‍സര്‍ ബാധിതനായ വിജയനും കുടുംബവും താമസിച്ചിരുന്നത്.ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ ഗീതു ,പഠനം ക‍ഴിഞ്ഞ് വന്ന ശേഷം വൈകീട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ പാര്‍ട് ടൈം ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു വിജയന്‍റെ കുടുംബം ക‍ഴിഞ്ഞിരുന്നത്.

ഈ പ്രതിസന്ധികള്‍ക്കിടയില്‍ വിജയന് കൈത്താങ്ങാവുകയായിരുന്നു CPIM പ്രവര്‍ത്തകര്‍. സി പി ഐ എം വൈറ്റിലഏരിയ കമ്മിറ്റിക്കു കീ‍ഴിലെ കോരു ആശാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുമനസ്സിന്‍റെയും സാമ്പത്തിക സഹായത്താല്‍ മാസങ്ങള്‍ക്കുള്ളില്‍ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.

സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. സി പി ഐ എം നിര്‍മ്മിച്ച ആറാമത്തെ കനിവ് ഭവനമാണ് വൈറ്റിലയില്‍ വിജയന്‍റെ കുടുബത്തിന് കൈമാറിയത്. പാര്‍ട്ടി സമ്മേളനത്തിന്‍റെ ഭാഗമായി ആകെ 30 വീടുകളാണ് എറണാകുളം ജില്ലയില്‍ സി പി ഐ എം നിര്‍മ്മിച്ചു നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News