ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടും മതിയാകാത്ത ബിജെപി ആർഎസ്സ്എസ്സ് ക്രൂരത; ഉദ്യോഗാർഥിയേയും പിതാവിനേയും ക്രൂരമായി തല്ലിച്ചതച്ചു

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് ചോദ്യം ചെയ്ത ഉദ്യോഗാർത്ഥിക്കും പിതാവിനും ബിജെപി ആർ.എസ്സ്.എസ്സ് പ്രവർത്തകരുടെ ക്രൂര മർദ്ദനം. കൊല്ലം കുണ്ടറ ചിറ്റുമല സ്വദേശികളായ അഖിൽ ബാബു പിതാവ് ബാബു എന്നിവരെയാണ് ആക്രമിച്ചത്. ബാബു ബിജെപി പ്രവർത്തകനാണ്.

അഖിൽബാബുവിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത ആർമി റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ബിജെപി നേതാവ് പേരയം റെജിമോനെ കണ്ട് രേഖകളും ജോലികായി നൽകിയ ഒന്നരലക്ഷം രൂപയും തിരികെ വാങാൻ സമീപിച്ചപ്പോഴായിരുന്നു പേരയം സ്കൂൾ ജംഗഷന് സമീപത്തുവെച്ച് ക്രിമിനൽ കേസുകളിൽ പ്രതികളായ സഹപ്രവർത്തകരുമായി ചേർന്ന് റെജി അഖിലിനേയും പിതാവ് ബാബുവിനേയും ആക്രമിച്ചത്.ആക്രമണത്തിൽ ബാബുവിനും മകനും ഗുരുതരമായി പരിക്കേറ്റു.

അഖിൽ സൈനിക റിക്രൂട്ട്മെന്റ് റാലികളിൽ പങ്കെടുത്തെങ്കിലും കായികക്ഷമത തെളിയികുന്നതിൽ പരാജയപെട്ടതിനെ തുടർന്ന് പുറത്തായി. തുടർന്നാണ് അഖിൽ പിതാവിനേയും കൂട്ടി പണം തിരികെ ചോദിച്ചത്.ഇതിനിടെയായിരുന്നു ആക്രമണം സംഘർഷത്തിൽ റെജിക്കും പരിക്കേറ്റു. കുണ്ടറപോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News