കാറപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടക്കുന്ന ഷമിയെ കാണാന്‍ മകളോടൊപ്പം ഭാര്യ ഹസിന്‍ ജഹാനെത്തി; പക്ഷെ നിരാശയോടെ മടങ്ങേണ്ടിവന്നു

ദില്ലി: ക‍ഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ സന്ദര്‍ശിക്കാനെത്തിയ ഭാര്യ ഹസിന്‍ ജഹാന് നിരാശയോടെ മടങ്ങേണ്ടിവന്നു.

ഹസിനെ കാണാന്‍ താല്‍പര്യമില്ലെന്ന് ഷമി അറിയിച്ചതോടെയാണ് നിരാശയോടെ ഹസിന്‍ മടങ്ങിയത്. ഷമി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മകളോടോപ്പമായിരുന്നു ഷമിയെ കാണാന്‍ ഹസിന്‍ ആശുപത്രിയിലെത്തിയത്.

ഷമി എന്നെ കാണാന്‍ കൂട്ടാക്കിയില്ല. നിന്നെ കോടതിയില്‍ കണ്ടോളാം എന്നായിരുന്നു ഷമിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്നും ഹസിന്‍ വ്യക്തമാക്കി. മകളോട് ഷമി വിശേഷങ്ങള്‍ പങ്കുവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News