ഉമ്മൻചാണ്ടിയുടെ വീടിന് സമീപം റോഡ് നിർമ്മിക്കാൻ 5 ഏക്കർ കൃഷിഭൂമി നികത്തി; റോഡ് നിര്‍മ്മാണം ഉമ്മൻചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമെന്ന് നാട്ടുകാർ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീടിന് സമീപം റോഡ് നിർമ്മിക്കാൻ നികത്തിയത് 5 ഏക്കർ കൃഷിഭൂമി. റോഡ് നിർമ്മിച്ചത് ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമെന്ന് നാട്ടുകാർ. വയൽക്കിളി സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്ന കോൺഗ്രസിന്റെ വികസന വിഷയത്തിലെ അവസരവാദ രാഷ്ട്രീയം തെളിയുകയാണിവിടെ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് 400 മീറ്റർ അകലെയുള്ള അങ്ങാടി പാലുർപ്പടി ബൈപ്പാസ്റോഡാണിത്. മികച്ച വിളവ് ലഭിച്ചിരുന്ന നാലുകോടി നകം, മറ്റത്തിൽ പാടശേഖരങ്ങളിലെ 5 ഏക്കർ കൃഷിഭൂമി നികത്തിയാണ് ഈ റോഡ് നിർമിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് നെൽപ്പാടം നികത്തി റോഡ് നിർമ്മിക്കാനായതെന്നും നാട്ടുകാരനായ ജേക്കബ് ജോസഫ് പറയുന്നു.

നാലുകോടി നകം പാടശേഖരത്തിന്റെ മധ്യഭാഗത്തുകൂടി 15 അടി വീതിയിൽ 800 മീറ്ററോളം മണ്ണിട്ടു നികത്തി. മറ്റത്തിൽ ചുറ്റുപാട് പാടശേഖരത്തിന്റെ 400 മീറ്റർ ദൂരം മണ്ണിട്ടുനികത്തി. കഞ്ഞിക്കുഴി വാകത്താനം റോഡിന് ബൈപ്പാസ് ആയി റോഡ് നിർമിക്കാൻ പി ഡ ബ് ളിഡി യാണ് രണ്ടരക്കോടി രൂപയാണ് ചെലവഴിച്ചത്.

പുതുപ്പള്ളിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ ബൈപാസ് റോഡിന്റെ നിർമ്മാണം ഏറെ സഹായിച്ചിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇപ്പോൾ റോഡിന് ആശ്രയിക്കുന്നത്. നാടിന്റെ വികസനത്തിന് റോഡിന്റെ നിർമ്മാണം ഏറെ ഗുണം ചെയ്തതായും നാട്ടുകാർ പറയുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് 5 ഏക്കർ നെൽപ്പാടം നികത്തി ഈ റോഡ് നിർമ്മിച്ചത്. നാടിന്റെ വികസനത്തിന് റോഡ് ഉണ്ടാവണമെന്ന പൊതു കാഴ്ചപ്പാടുയർത്തിയാണ് കോൺഗ്രസ് അതിനെ ന്യായീകരിച്ചതും. അവരാണ് ഭരണം നഷ്ടമാപ്പോൾ നിലപാട് മാറ്റി കീഴാറ്റൂരിൽ അവസരവാദ രാഷ്ട്രീയം കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News