നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം എപ്പോള്‍ വേണമെങ്കിലും നിലപതിക്കും; കേരളമടക്കമുള്ള സ്ഥലങ്ങളില്‍ പതിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. അടുത്ത അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിലയം നിലംപതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സ നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ചൈനയുടെ തിയോങ്ഗോങ്ങ് 1 ബഹിരാകാശ സ്‌റ്റേഷനാണ് നിയന്ത്രണം വിട്ടത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം.

ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് സാധ്യതയെന്നു ഇ എസ് എ മേധാവി അറിയിച്ചിട്ടുണ്ട്. ചൈനീസ് ബഹിരാകശ നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന് നേരത്തെ ഇ എസ് എ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലയം ഏതു നഗരത്തില്‍ പതിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമെന്നും ഇതിലൂടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും ഹോള്‍ഗര്‍ പറയുന്നു.

വന്‍ നാശനഷ്ടമുണ്ടാക്കില്ലെങ്കിലും ലോഹ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്ന് എസ്സ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആശങ്കപെടേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News