മെലിഞ്ഞുണങ്ങി പുത്തന്‍ ലുക്കില്‍ തിരിച്ചുവരവിനൊരുങ്ങി കരീന; വിമര്‍ശനവുമായി സൈബര്‍ ആങ്ങളമാര്‍

ബോളിവുഡിന്‍റെ താരറാണിയാണ് കരീന കപൂര്‍. പ്രസവത്തെത്തുടര്‍ന്ന് സിനിമകള്‍ത്ത് താരസുന്ദരി വിടനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോ‍ഴിതാ ആരാധകരെ ഞെട്ടിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.

മെലിഞ്ഞുണങ്ങി അതീവ ഗ്ലാമറസായാണ് കരീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവിന്‍റെ സൂചന കൂടിയാണ് താരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടിയും കരീനയുടെ സുഹൃത്തമായ അമൃത അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കരീനയുടെ ചിത്രം കണ്ടവര്‍ക്കെല്ലാം ഞെട്ടലാണ്. ശരീര പ്രദര്‍ശനം കൂടിപ്പോയെന്ന വിമര്‍ശനവുമായി സൈബര്‍ ആങ്ങളമാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം താരം മടങ്ങിവരുന്നതിന്‍റെ ‍ആഹ്ളാദത്തിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here