കുറഞ്ഞ വിലയ്ക്ക് ഒരു സൂപ്പര്‍ ഫോണ്‍; ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ1 ഇന്ത്യന്‍ വിപണിയില്‍

തിരിച്ചു വരവിനൊരുങ്ങുന്ന നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 1 ഇന്ത്യയില്‍ പുറത്തിറങ്ങി. ആന്‍ഡ്രോയിഡ് ഒറിയോ ഗോ എഡിഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന് 1.1 ജിഗാഹെഡ്സ് ക്വാഡ് കോര്‍ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജി.ബി റാമും എട്ട് ജി.ബി സ്റ്റോറേജുമുള്ള ഫോണില്‍ 128ജി.ബി വരെ ദീര്‍ഘിപ്പിക്കാം.

5 മെഗാപിക്സല്‍ ക്യാമറയും പിന്നില്‍ എല്‍.ഇ.ഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. രണ്ട് മെഗാപിക്സലിന്‍േറതാണ് മുന്‍ ക്യാമറ. 2150 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഉണ്ടാവുക.  5499 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഫോണിനൊപ്പം 60 ജി.ബിയുടെ അധിക ഡാറ്റയും 2200 രൂപയുടെ കാഷ്ബാക്കും റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here