‘പേരില്‍ മാത്രമല്ലെടാ; കയ്യിലുമുണ്ടെടാ ധനം’; ഭാഗ്യം കൂടെ നിന്നു; ധനേഷിന് ലഭിച്ചത് കോടികള്‍

ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം. അവധിയ്ക്ക് നാട്ടിലേക്ക് പോകുമ്പോള്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റെടുത്ത മലയാളിയായ കെ. ധനേഷിനാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ ഏതാണ്ട് ആറര കോടി രൂപയോളം സമ്മാനമായി ലഭിച്ചത്.

ധനേഷ് ഏതാനും ആഴ്ച മുന്‍പ് അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴാണ് 266 സീരിസിലെ 4255 എന്ന നമ്പറിലെ ടിക്കറ്റ് എടുത്തത്. ആദ്യമായി നടത്തിയ പരീക്ഷണത്തില്‍ ഭാഗ്യം ഈ ചെറുപ്പക്കാരനൊപ്പം നില്‍ക്കുകയും ചെയ്തു.

ഒന്നര വര്‍ഷമായി ദുബായില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ധനേഷ്. ജോര്‍ദാനിയന്‍ പൗരനായ യസാന്‍ കൈ്വററ്റിനും ഒരു മില്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News