ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് തിലകക്കുറിയായി കേരളം; 1,24,147 കുട്ടികള്‍ ജാതിമത കോളം കീറിയെറിഞ്ഞു; വര്‍ഗീയതയുടെ അതിര്‍വരമ്പുകളില്ലാത്ത ക്ലാസ്മുറികള്‍; കേരളത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് പുതിയ ദിശാ ബോധം നല്‍കി കേരളം. ജാതിമത സമവാക്യങ്ങളില്ലാത്ത മനുഷ്യനെ ഒന്നായി കാണുന്ന സംസ്കാരത്തിന്‍റെ ഈറ്റില്ലമാകുകയാണ് സംസ്ഥാനം.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികളാണെന്നതാണ് അഭിമാനകരമായ നേട്ടം. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള അപൂര്‍വ്വ സംഭവമാണിത്.

9029 സ്കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രിയാണ് നിയമസഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News