മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം; സംഘപരിവാറിന് സുപ്രീംകോടതിയുടെ പ്രഹരം

ഗാന്ധി വധത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് തിരിച്ചടി. മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുന:രന്വേഷണം വേണമെന്നാവിശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായിയായ പങ്കജ് ഫട്നിസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

നാഥൂറാം ഗോഡ്സെ തന്നെയാണ് ഗാന്ധിയെ വെടിവെച്ച് കൊന്നതെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രിം കോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.

കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. വിദേശഏജന്‍സികള്‍ക്ക് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News