സണ്‍റൈസസ് നായകസ്ഥാനത്ത് നിന്നും വാര്‍ണറെ നീക്കം ചെയ്തു; ടീമിലെ സ്ഥാനവും തുലാസില്‍

പന്തില്‍ ക്രിതൃമം കാട്ടിയെന്ന വിവാദത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണറുടെ ഐപിഎല്‍ നായകസ്ഥാനം നഷ്ടമായി. ഹൈദരാബാദ് സണ്‍റൈസസിന്‍റെ നായകനായിരുന്നു വാര്‍ണര്‍.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ണറെ നായകസ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി സണ്‍റൈസസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

ഐപിഎല്‍ 2016 സീസണില്‍ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ചത് വാര്‍ണറായിരുന്നു. ബാറ്റുകൊണ്ടും നായകമികവുകൊണ്ടും മുന്നില്‍ നിന്ന് പടനയിച്ചത് വാര്‍ണറായിരുന്നു.

നേരത്തെ പന്തില്‍ക്രിതൃമം കാട്ടിയതിലെ പങ്കാളിയും ഓസ്ട്രേലിയന്‍ നായകനുമായിരുന്ന സ്റ്റീ‍വ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സും നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഇവരുടെ ക്രിക്കറ്റ് ജീവതം തന്നെ ഇരുളിലായിരിക്കുകയാണിപ്പോള്‍.

ഐസിസി സ്മിത്തിനെ ഒരു മത്സരത്തില്‍ മാത്രം വിലക്കിയപ്പോള്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News