‘മോഹന്‍ലാലി’നെതിരെ പരാതിയുമായി കലവൂര്‍ രവികുമാര്‍

തിരുവനന്തപുരം: സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ സിനിമക്കെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ രംഗത്ത്.

‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഈ കഥ മോഷ്ടിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഇറക്കുന്നതെന്നും രവികുമാര്‍ ആരോപിച്ചു.

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നെന്നും രവികുമാര്‍ പറഞ്ഞു.

തുടര്‍ന്ന് ‘മോഹന്‍ലാല്‍’ തന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തിയെന്നും തനിക്ക് പ്രതിഫലം നല്‍കണമെന്നും കഥയുടെ അവകാശം നല്‍കണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോവുന്നതെന്നും രവികുമാര്‍ ആരോപിച്ചു.

സംഭവത്തില്‍ പകര്‍പ്പാവകാശം നിയമം അനുസരിച്ച് കോടതിയെ സമീപിക്കുമെന്ന് രവികുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സിനിമയുടെ വരുമാനത്തിന്റെ 25ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്.

മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News