തലയ്ക്ക് അടിച്ച് വീഴ്ത്തി; തീ കൊളുത്തി; രക്ഷപ്പെടുമെന്നു തോന്നിയപ്പോള്‍ കഴുത്തിന് വെട്ടി; ദുബായിയെ നടുക്കിയ കൊലപാതകത്തിന് ഒടുവില്‍ വിധി

പണയ നൈരാശ്യം മൂലം കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായില്‍ ജോലിക്കെത്തിയ കെനിയന്‍ സ്വദശിയായ യുവാവാണ്, കാമുകിയെ തലക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്നത്.

സംഭവം ഇങ്ങനെയാണ്:

കെനിയന്‍ സ്വദേശിയായ യുവാവ് സ്വന്തം കാമുകിയെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കൊണ്ടു വന്നു. യുഎഇയില്‍ ജോലിയും താമസിക്കാനായി സൗകര്യങ്ങളും ചെയ്തു കൊടുത്തു. യുവതിക്കു വേണ്ടി ഒട്ടേറെ പണവും ഇയാള്‍ ചെലവാക്കി. എന്നാല്‍ ഗള്‍ഫിലെത്തി ജോലിയും സൗകര്യങ്ങളുമായതോടെ പെണ്‍കുട്ടി യുവാവിനെ അവഗണിയ്ക്കാന്‍ തുടങ്ങുകയായിരുന്നു.

ഇതില്‍ മനംനൊന്ത കാമുകന്‍ യുവാവുമായി അടുക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ഇയാളെ പൂര്‍ണമായി അവഗണിച്ചു. ഇതില്‍ മനംനൊന്ത് യുവാവ് കാമുകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.

സംഭവം ദിവസം യുവതി ജോലി ചെയ്യുന്നിടത്തെത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. തലക്കടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തി.

ഒപ്പം ജോലി ചെയ്തവരെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും നിലത്ത് വീണതിനാല്‍ പെണ്‍കുട്ടിയ്ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ കഴുത്തില്‍ വെട്ടി. തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel