പന്തു ചുരുണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും വിലക്ക്

കേപ്ടൗണ്‍ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ രാജിവെച്ചൊഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്മിത്തിനും വാര്‍ണര്‍ക്കും
ബാന്‍ക്രോഫ്റ്റിനും വിലക്ക്. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കിയത്. സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎല്ലില്‍ കളിക്കാനാവില്ല.

ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും വിലക്കിയിട്ടുണ്ട്.അപ്പില്‍ നല്‍കാന്‍ ഒരു ആഴ്ത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്. പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദം കത്തിയതോടെ നായകസ്ഥാനം വഹിച്ചിരുന്ന സ്റ്റീവ് സ്മിത്തിനെ ഐസിസി ഒരു ടെസ്റ്റില്‍നിന്നു വിലക്കുകയും മാച്ച്ഫീ പിഴയൊടുക്കാനും ഐസിസി വിധിച്ചിരുന്നു.

ഇതോടെ നാലാം ടെസ്റ്റില്‍ സ്മിത്തുണ്ടാവില്ലെന്ന് ഉറപ്പായി. പന്തില്‍ കൃത്രിമം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മാച്ച്ഫീയുടെ 75 ശതമാനം പിഴയൊടുക്കാനും ഐസിസി വിധിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News