കീഴാറ്റൂരിൽ പറക്കുന്നത്‌ വയൽകിളികളല്ല; രാഷ്‌ട്രീയ കിളികളാണെന്ന് എം മുകുന്ദന്‍

കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തു. ബി ജെ പി സമരം നടത്തുന്നിടത്ത് എങ്ങനെ പോകാനാകുമെന്നും മുകുന്ദന്‍ ചോദിച്ചു. വിഷയത്തില്‍ തുറന്ന ചര്‍ച്ച വേണം, ആര് ജയിക്കും എന്നതല്ല പ്രശ്‌നമെന്നും മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു.

കീഴാറ്റൂരിൽ പറക്കുന്നത്‌ വയൽകിളികളല്ല പകരം രാഷ്‌ട്രീയ കിളികളാണ്.  അവിടെ രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ ശ്രമം.

വയലിന്റെ പേരിൽ ബിജെപി കിളികൾ പറക്കുന്നത്‌ എന്തിനാണെന്ന്‌ വ്യക്‌തമാണ്‌. നാട്ടിൽ അടിസ്‌ഥാന സൗകര്യങ്ങൾ വരേണ്ടതുണ്ട്‌. റോഡുകൾ ഇല്ലാതെ മുന്നോട്ടുപോകാനാവില്ല. കീഴാറ്റൂരിൽ ആര്‌ ജയിക്കും തോൽക്കും എന്നതല്ല പ്രശ്‌നം.

തുറന്നചർച്ചയിലുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ്‌ വേണ്ടത്‌. രാഷ്‌ട്രീയ കിളികൾക്കെതിരെ ജാഗ്രത വേണമെന്നും എം മുകുന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News