സഹോദരന്റെ കാമവെറിയിലും ശിക്ഷ സഹോദരിയ്ക്ക്; സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ സഹോദരിയെ, ഇരയുടെ സഹോദരനും ബലാത്സംഗം ചെയ്തു

സ്വന്തം സഹോദരന്‍ ചെയ്ത ക്രൂരതക്ക്, ശിക്ഷലഭിച്ചത് സഹോദരിക്ക്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവിന്‍രെ സഹോദരിയെ ഇരയുടെ സഹോദരനെകൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച് നാട്ടുകൂട്ടത്തിന്റെ ശിക്ഷ.

രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു ക്രൂര ബലാത്സംഗത്തിലേക്ക് നയിച്ചത്. വൈരാഗ്യം മൂത്ത് യുവാവ് രണ്ടാമത്തെ കുടുംബത്തിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

എന്നാല്‍ ഇവര്‍, കേസിന് പോകാതെ ബലാത്സംഗം ചെയ്തയാളുടെ സഹോദരിയെ ഇരയുടെ സഹോദരനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച് പ്രതികാരം ചെയ്യിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here