സ്വന്തം അനുഭവം അച്ഛനോട് തുറന്ന് പറഞ്ഞു; ഹൃദയം തകര്‍ന്ന് പൊട്ടിക്കരഞ്ഞ് സണ്ണിയുടെ അച്ഛന്‍

കരന്‍ജിത് കൗര്‍ വോറ എന്ന പെൺകുട്ടിയിൽ നിന്ന് സണ്ണി ലിയോൺ എന്ന നടിയിലേയ്ക്കുള്ള ജീവിതകഥ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. പോണ്‍രംഗത്തെ താരമായി സണ്ണി ലിയോണ്‍ വാ‍ഴുമ്പോ‍ഴും സണ്ണിയുടെ ജീവിത വ‍ഴി കല്ലും മുള്ളും നിറഞ്ഞതാണ്.

ആ കണ്ണീർ കഥ പറയുകയാണ് സീ 5 ചാനല്‍ കരൻജിത് കൗർ എന്ന വെബ്സീരിസിലൂടെ.  എന്നാല്‍ തന്‍റെ സങ്കങ്ങള്‍ അച്ഛനോട് പറയുന്ന രംഗ ചിത്രീകരണം സണ്ണിയെ കരയിപ്പിക്കുകയാണ് ചെയ്തത്‌. ആ സന്ദര്‍ഭത്തെ കുറിച്ച് സണ്ണി പറയുന്നതിങ്ങനെ.

‘എന്റെ ജീവിതത്തിൽ സംഭവിച്ചത് ഞാൻ അച്ഛനോടു പറയുന്ന രംഗത്തിന്റെ ചിത്രീകരണമാണ്.
അത് കേട്ട് ഹൃദയം നുറുങ്ങി അച്ഛൻ കരയുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. ആ രംഗം പുനരവതരിപ്പിച്ചപ്പോൾ ഞാൻ പതറിപ്പോയി. സമനില വിട്ട് അറിയാതെ പൊട്ടിക്കരഞ്ഞു. ഭർത്താവ് ഡാനിയൽ വെബ്ബറാണ് എന്നെ ആശ്വസിപ്പിക്കുകയും ആ രംഗം നല്ല രീതിയിൽ അവതരിപ്പിക്കാൻ എന്നെ സഹായിക്കുകയും ചെയ്തത്’.

എന്നാല്‍ സണ്ണി എന്താണ് അച്ഛനോട് പറഞ്ഞത് എന്ന അന്വേഷണത്തിലാണ്‌  ആരാധകര്‍. മകള്‍ പോണ്‍സ്റ്റാര്‍ ആകുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

തന്റെ മാതാപിതാക്കൾ രണ്ട് പേരും മരിച്ചു. അതുകൊണ്ട് തന്നെ ആ രംഗം അവതരിപ്പിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും സണ്ണി ലിയോൺ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News