വിസ; മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ

മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യുഎഇ വിസ. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് ഒഴിവാകുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും വിസ സേവന കേന്ദ്രമായ തസ്ഹീല്‍ സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് പുതിയ നിബന്ധനകള്‍ നീക്കം ചെയ്തു. നേരത്തെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് സമര്‍പ്പിച്ചാല്‍ മാത്രമേ വീസ ലഭിക്കുമായിരുന്നുള്ളൂ.

എന്നാല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം കംപ്യൂട്ടറില്‍നിന്ന് നീക്കം ചെയ്തുവെന്ന് തസ്ഹീല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ഇന്തൊനീഷ്യ, കെനിയ, ബംഗ്ലദേശ്, ഈജിപ്ത്, ടുണീസിയ, സെനഗല്‍, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയത്.

പുതിയ തൊഴില്‍ വിസ അപേക്ഷകര്‍ സ്വന്തം രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് ജനുവരി ഒന്‍പതിനാണ് വന്നത്.

മറ്റൊരു രാജ്യത്ത് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്നവരാണെങ്കില്‍ ആ രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ അതിന് ആശ്വാസമാണ് പുതിയ ഭേദഗതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here